സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു

എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ വിസ്മയിപ്പിച്ചു. ദു:ഖപൂർണമായ ഈ നിമിഷങ്ങളിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണെന്ന് മോദി കുറിച്ചു

വിയോഗ വാർത്ത ഞെട്ടിക്കുന്നുവെന്നും സംഗീതലോകത്ത് അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത നികത്താനാകില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.

അഗാധമായ ദു:ഖം എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. സ്വരമാധുരിയും സമാനതകളില്ലാത്ത സംഗീത ആലാപനവും നമ്മുടെ ഓർമകളിൽ എന്നും നിലനിൽക്കും. കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു

സംഗീത ലോകത്ത് ഇതിഹാസമായിരുന്നു എസ് പി ബിയെന്ന് മമതാ ബാനർജി പറഞ്ഞു. വിയോഗത്തിൽ അഗാധമായി ദു:ഖിക്കുന്നു. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നുവെന്നും മമതാ ബാനർജി പറഞ്ഞു

Share this story