നടി തമന്നക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദക്ഷിണേന്ത്യൻ നടി തമന്നക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ തമന്നയെ പ്രവേശിപ്പിച്ചു. വെബ് സിരീസിന്റെ ചിത്രീകരണത്തിനായാണ് തമന്ന ഹൈദരാബാദിലെത്തിയത്.
തമന്നയുടെ മാതാപിതാക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നക്കും പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. താരത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
