ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; അഞ്ച് ദിവസം കൂടി ആശുപത്രിയിൽ തുടരും

ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; അഞ്ച് ദിവസം കൂടി ആശുപത്രിയിൽ തുടരും

ഷൂട്ടിംഗിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ട രംഗം ചിത്രീകരിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ടൊവിനോക്ക് ആൻജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങൾക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് നടനെ മുറിയിലേക്ക് മാറ്റി. അഞ്ച് ദിവസം കൂടി ടൊവിനോ ആശുപത്രിയിൽ തുടരും.

Share this story