വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം: താരം ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം: താരം ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി വിജയ് കൂടിക്കാഴ്ച നടത്തുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പിതാവ് എസ് എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ ചന്ദ്രശേഖർ തള്ളിയിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ് എന്ത് തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. രാഷ്ട്രീയ പ്രവേശനം തീരുമാനിച്ചാൽ ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റും.

Share this story