സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ

Share with your friends

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രാധാകൃഷ്ണന്‍ സ്റ്റേ വിധിച്ചത്.

വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജിന്ന്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-