കാത്തിരിപ്പിന് വിരാമം: ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനികാന്ത്

Share with your friends

ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി രജനികാന്ത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനികാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഡിസംബർ 31ന് അറിയിക്കുമെന്നും രജനി ട്വീറ്റ് ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് രജനികാന്ത് അറിയിച്ചിരിക്കുന്നത്. സത്യസന്ധമായ, ആത്മീയ സർക്കാർ രൂപീകരിക്കും. അത്ഭുതങ്ങൾ സംഭവിക്കുമെന്നും രജനി പറയുന്നു

കഴിഞ്ഞ ദിവസം ആരാധക കൂട്ടായ്മയായ രജനി മക്കൾ മൺറത്തിന്റെ ഭാരവാഹികളുടെ യോഗം രജനികാന്ത് വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന അഭിപ്രായം ശക്തമായി ഉയരുകയും ചെയ്തു. ഇന്നലെ രജനിയുടെ വസതിയിൽ നിർണായകമായ യോഗങ്ങൾ ചേർന്നിരുന്നു

ആർ എസ് എസ് സൈദ്ധാന്തികനും രജനിയുടെ രാഷ്ട്രീയ ഉപദേശകനുമായ എസ് ഗുരുമൂർത്തിയുമായും ചർച്ച നടന്നു. മക്കൾ മൺറം ജില്ലാ സെക്രട്ടറിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് തീയതി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!