തമിഴ് സീരിയൽ നടി വി ജെ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് സീരിയൽ നടി വി ജെ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് സീരിയൽ നടിയും ടെലിവിഷൻ താരവുമായ വി ജെ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന.

വിജയ് ടിവിയുടെ പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയയിലെ മുല്ല എന്ന കഥാപാത്രത്തിലൂടെയാണ് തമിഴ് ജനതക്ക് പ്രിയപ്പെട്ട താരമായി മാറിയത്. ഇന്നലെ ഷൂട്ടിംഗ് പൂർത്തിയാക്കി പുലർച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്.

കുളി കഴിഞ്ഞ് തിരിച്ചുവരാമെന്ന് പറഞ്ഞ് പോയി കുറേ നേരമായിട്ടും ചിത്രയെ കാണാതെ വന്നതോടെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Share this story