ബംഗാളി നടി ആര്യ ബാനർജിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗാളി നടി ആര്യ ബാനർജിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗാളി നടി ആര്യ ബാനർജിയെ കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്‌മെന്റിലെ കിടപ്പ് മുറിയിലാണ് 33കാരിയായ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. സിത്താർ വാദകൻ നിഖിൽ ബന്ദോപാധ്യായയുടെ മകളാണ്

ലവ് സെക്‌സ് ഔർ ധോഖ, ഡേർട്ടി പിക്ചർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ആര്യ ബാനർജി അഭിനയിച്ചിട്ടുണ്ട്. മുംബൈയിൽ മോഡലായാണ് ആര്യ പ്രൊഫഷൻ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ താരമായും പ്രവർത്തിച്ചു

രാവിലെ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story