രജനികാന്തിന് ഇന്ന് 70ാം പിറന്നാൾ; ആശംസയുമായി പ്രധാനമന്ത്രി

രജനികാന്തിന് ഇന്ന് 70ാം പിറന്നാൾ; ആശംസയുമായി പ്രധാനമന്ത്രി

സൂപ്പർ സ്റ്റാർ രജനികാന്തിന് എന്ന് എഴുപതാം പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ താരത്തിന് ആശംസകൾ നേർന്നു. ആയുർ ആരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നായിരുന്നു മോദിയുടെ ആശംസ

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ഉൾപ്പെടെയുള്ളവരും താരത്തിന് ആശംസകൾ നേർന്നു. രജനിയുടെ ചെന്നൈയിലെ വീടിന് മുന്നിൽ ആശംസകളുമായി ആരാധകർ എത്തിക്കൊണ്ടിരിക്കുകയാണ്

ഡിസംബർ 31ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്‌

Share this story