നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

തമിഴ് സീരിയൽ നടിയും ടെലിവിഷൻ താരവുമായ വിജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹേംനാഥ് മകളെ മർദിച്ചെന്നും മാനസിക സമ്മർദം ചെലുത്തിയതായും ചിത്രയുടെ അമ്മ പരാതി നൽകിയിരുന്നു

ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക പീഡനത്തെ തുടർന്നാണ് ചിത്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഹേംനാഥിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തുടർന്നാണ് അറസ്റ്റ് ചെയ്തത്

ഹേംനാഥിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഡിസംബർ 9നാണ് ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്ര ജീവനൊടുക്കിയ ദിവസവും ഹേംനാഥ് ചിത്രയെ വഴക്കുപറഞ്ഞിരുന്നു. ഹേംനാഥിനെ ഒഴിവാക്കാൻ ചിത്രയുടെ അമ്മയും സമ്മർദം ചെലുത്തിയിരുന്നു.

Share this story