അമ്മയ്‌ക്ക്‌ നല്‍കിയ വാക്കാണ്‌; ഓരോ ഷോട്ടിലും ത്രസിപ്പിച്ച്‌ കെ.ജി.എഫ് 2‌ ടീസര്‍

Share with your friends

ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ കെ.ജി.എഫ്‌ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഒന്നാം ഭാഗത്തേക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കും രണ്ടാം ഭാഗമെന്ന വാഗ്‌ദാനത്തോടെയാണ്‌ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ യാതൊരു കുറവും വരുത്തിയിട്ടില്ല. യാഷിന്റെ സ്റ്റൈലിഷ്‌ രംഗങ്ങള്‍ക്ക്‌ കൊതിക്കുന്ന പ്രേക്ഷകരെ ഇക്കുറി മറ്റൊരു സസ്‌പെന്‍സുകൂടി കാത്തിരിപ്പുണ്ട്‌. അഥീരയാണ്‌ നാം കാത്തിരിക്കുന്ന ആ സ്റ്റൈലിഷ്‌ സസ്‌പെന്‍സ്‌.

ട്രെയിലറില്‍ പോലും അഥീരയെ കുറച്ച്‌ മാത്രമേ കാണുന്നുള്ളൂ. പവര്‍ഫുള്‍ നായകന്‌ ഒത്തിണങ്ങിയ പവര്‍ഫുള്‍ വില്ലനാകാനാണ്‌ സഞ്‌ജയ്‌ ദത്ത്‌ അവതരിപ്പിക്കുന്ന അഥീര തയ്യാറെടുക്കുന്നത്‌. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ്‌ ചാനല്‍ വഴി പുറത്തുവിട്ട ട്രെയിലറിന്‌ നിമിഷങ്ങള്‍ വച്ചാണ്‌ കാഴ്‌ചക്കാരേറുന്നത്‌.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം 2018ലാണ് റിലീസ് ചെയ്തത്. ഒരുപാട് പ്രതീക്ഷകള്‍ നല്‍കി അവസാനിപ്പിച്ച ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കോവിഡ് മൂലം തിയേറ്ററുകള്‍ തുറക്കാതിരുന്നതും ഷൂട്ടിങ് മുടങ്ങിയതും റിലീസ് തീയതി നീട്ടിക്കൊണ്ടുപോയി.

2020 ഒക്ടോബറില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് ആരാധകരില്‍ ആകാംക്ഷ നിറച്ച് ഇത്രയും കാലം പിന്നിട്ടത്. രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിരയും ഇത്തവണ കെ.ജി.എഫ് രണ്ടാം ഭാഗത്തിന് കൂട്ടായുണ്ട്

എന്തായാലും മികച്ച ഒരു തിയേറ്റര്‍ അനുഭവമാകും കെ.ജി.എഫ്‌ രണ്ടാം ഭാഗമെന്ന്‌ നിസംശയം പറയാം. കോളാര്‍ ഫീല്‍ഡിലെ കരിപുരണ്ട ജീവിതങ്ങളില്‍ റോക്കി ഭായി വരുത്തുന്ന മാറ്റങ്ങള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും നാം കാണുക. കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം എത്തിക്കുന്നത്‌ സൂപ്പര്‍ താരം പൃഥിരാജ്‌ സുകുമാരനാണ്‌. പൃഥിയടക്കം താരങ്ങളെല്ലാം ടീസര്‍ പങ്കുവച്ചിട്ടുണ്ട്‌. കാത്തിരുന്ന്‌ കാണാം റോക്കി ഭായി അമ്മയ്‌ക്ക്‌ കൊടുത്ത്‌ വാക്ക്‌ എങ്ങനെ പാലിക്കുന്നുവെന്ന്‌.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!