അനുപമ പരമേശ്വരൻ നായികയായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പുറത്തിറങ്ങി

Share with your friends

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആണ് ചിത്രത്തിൽ അനുപമ അവതരിപ്പിച്ചിട്ടുള്ളത്.

വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് നായകൻ.

കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. Muzik 247 ന്റെ യൂട്യൂബ് ചാനലിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’. അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബാബിനോ. എഡിറ്റർ: ജോയൽ കവി.

അടുത്തിടെ പുറത്തിറങ്ങിയ മണിയറയിലെ അശോകനാണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം അനുപമ മലയാളത്തിലേക്ക് തിരികെയെത്തിയ ചിത്രം കൂടിയാണിത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!