ഞങ്ങളുണ്ടാകും അങ്ങേക്കൊപ്പം, എൽഡിഎഫിനൊപ്പം; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് രഞ്ജിത്ത്

Share with your friends

ഇളവുകൾ പ്രഖ്യാപിച്ച് സിനിമാ തീയറ്ററുകൾ തുറക്കുന്നതിനായി സഹായിച്ച സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുകയാണ് സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു വാര്യർ, ദുൽഖർ, ടൊവിനോ തുടങ്ങിയ താരങ്ങളെല്ലാം തന്നെ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചിട്ടുണ്ട്. എന്നാൽ കുറച്ചുകൂടി കടന്ന് രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുകയാണ് സംവിധായകനും നടനുമായ രഞ്ജിത്ത്

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഞങ്ങളുണ്ടാകും അങ്ങേക്കൊപ്പം, എൽഡിഎഫിനൊപ്പം എന്നുതന്നെയാണ് സിനിമാ ലോകം അങ്ങയോട് പറയുന്നത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ

പോസ്റ്റിന്റെ പൂർണരൂപം

വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!