വിജയ് യുടെ മാസ്റ്റര്‍ കേരളത്തില്‍ 131 തിയേറ്ററുകളില്‍

വിജയ് യുടെ മാസ്റ്റര്‍ കേരളത്തില്‍ 131 തിയേറ്ററുകളില്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ ഇളയ ദളപതി വിജയ് യുടെ ചിത്രമായ മാസ്റ്റര്‍ 13ന് തിയേറ്ററുകളിലെത്തുകയാണ്. കേരളത്തിലാകെ 131 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം 15 തിയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്.

ലോകേഷ് കനകരാജ് സംസവിധാനം ചെയ്ത ചിത്രത്തിനായി ആരാധകരുടെ വളരെ നാളുകളായുള്ള കാത്തിരിപ്പിനാണ് ബുധനാഴ്ച വിരാമമാകുന്നത്. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകളിലേക്ക് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമെന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മാസ്റ്ററിന് പുറമെ സിമ്പു നായകനാകുന്ന ഈശ്വരനും പൊങ്കലിന് തീയറ്ററുകളില്‍ എത്തും. ‘മാസ്റ്റര്‍ പൊങ്കല്‍’, ‘ഈശ്വരന്‍’ എന്ന ഹാഷ്ടാഗുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ട്രന്‍ഡിങ് ആയിക്കഴിഞ്ഞു.

Share this story