ടിറ്റോ വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു
അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ സെറ്റാണ് നശിപ്പിച്ചത്.
അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ കടമറ്റത്താണ് സെറ്റ് സജ്ജീകരിച്ചിരുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
