ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്

ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്. മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിനാണ് പരുക്കേറ്റത്. ചെറിയ വേദനങ്ങളുണ്ടെന്നത് ഒഴിച്ചാൽ കാര്യമായ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. താരത്തിന് കുറച്ച് ദിവസത്തെ വിശ്രം നിർദേശിച്ചിട്ടുണ്ട്

Share this story