ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാഹിമിലെ എസ് എൽ റഹേജ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്

സംഗീത സംവിധായക ജോഡിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെയാളാണ് ശ്രാവൺ. ബോളിവുഡിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഡിയാണ് ഇവർ. 1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രമാണ് ഇവരെ ശ്രദ്ധേയമാക്കിയത്.

Share this story