വാക്‌സിനെതിരായ പ്രചാരണം: വാക്‌സിൻ വാങ്ങാൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് കോടതി

വാക്‌സിനെതിരായ പ്രചാരണം: വാക്‌സിൻ വാങ്ങാൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് കോടതി

കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. ഈ വ്യവസ്ഥയിൽ താരത്തിന് മുൻകൂർ ജാമ്യം കോടതി അനുവദിച്ചു

കൊവിഡ് വാക്‌സിനെടുത്ത നടൻ വിവേകിന്റെ മരണത്തിന് പിന്നാലെയാണ് വാക്‌സിനെതിരെ മൻസൂർ അലി ഖാൻ പരാമർശം നടത്തിയത്. വിവേകിന്റെ മരണത്തിന് കാരണം വാക്‌സിൻ എടുത്തത് കൊണ്ടാണെന്നായിരുന്നു നടന്റെ ആരോപണം. എന്നാൽ വാക്‌സിനെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധിച്ച് വാക്‌സിനെടുക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയിൽ മൻസൂർ അലി ഖാൻ പറഞ്ഞു

Share this story