അധിക്ഷേപിച്ചെന്ന സഹതാരത്തിന്റെ പരാതി; ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റിൽ
Thu, 19 Jan 2023

ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു. പൊതുമധ്യത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിലാണ് അറസ്റ്റ്. 2022ലാണ് രാഖി സാവന്തിനെതിരെ ഷെർലിൻ പരാതി നൽകിയത്
ഒരു പത്രസമ്മേളനത്തിൽ തന്റെ വീഡിയോ രാഖി അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് ഇന്ന് രാവിലെ രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.