ഷക്കീല വന്നാൽ അനുമതിയില്ലെന്ന് ഹൈ ലൈറ്റ് മാൾ; നല്ല സമയം സിനിമയുടെ ട്രെയിലർ ലോഞ്ച് റദ്ദാക്കി

omar

ഒമർ ലുലുവിന്റെ നല്ല സമയം എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് അവസാന നിമിഷം റദ്ദാക്കി. പരിപാടിക്ക് അനുമതിയില്ലെന്ന് കോഴിക്കോട് ഹൈ ലൈറ്റ് മാൾ അറിയിക്കുകയായിരുന്നു. ചടങ്ങിലെ മുഖ്യാതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നത്. ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രമാണെങ്കിൽ പ്രോഗ്രാം നടത്താമെന്ന് മാൾ അധികൃതർ പറഞ്ഞു. എന്നാൽ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഒമർ ലുലു അറിയിച്ചു

ഇന്നലെ ഇക്കാര്യം ഹൈ ലൈറ്റ് മാൾ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോൾ അവർ ഓക്കെയായിരുന്നു. എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി ഇന്നത്തെ ദിവസത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രാത്രിയാണ് മാളുകാർ വിളിച്ച് പറയുന്നത് ഷക്കീല വരുന്നത് കൊണ്ടുള്ള ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ പറ്റില്ല. പരിപാടി നടത്താൻ പറ്റില്ലെന്ന് അറിയിച്ചത് എന്ന് ഒമർ ലുലു പറഞ്ഞു

ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തെ ഒമർ ലുലു പറഞ്ഞിരുന്നു. ഇർഷാദ്, നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നിവരാണ് നായികമാരായി എത്തുന്നത്.
 

Share this story