കെ എൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം നാളെ; ഹൽദി ചടങ്ങുകൾ ഇന്ന്

rahul

ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനിൽ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കു

ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവർക്കായി ഗംഭീര റിസപ്ഷൻ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹൽദി, മെഹന്ദി ചടങ്ങുകൾ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികൾ താമസിക്കുക.
 

Share this story