മലയാള ചിത്രം 'ദൃശ്യം 2' വളരെ മോശം; സിഐഡി സീരിയൽ ഇതിലും ഭേദമെന്ന് കെആർകെ

KRK

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2ന്റെ രണ്ടാം ഭാഗം സഹിക്കാനാവില്ലെന്ന് നടനും നിരൂപകനുമായ കമാൽ ആർ ഖാൻ. സോണി ടിവിയിലെ സിഐഡി സീരിയൽ ദൃശ്യത്തേക്കാൾ മികച്ചതാണെന്നും കെആർകെ അഭിപ്രായപ്പെട്ടു. ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് കെആർകെയുടെ പ്രതികരണം.

'ഈ മലയാളം ദൃശ്യം വളരെ ദാരുണമായ ഒരു സിനിമയാണ്. വളരെ വിരസമായ സിനിമയാണ്. സോണിയിലെ സിഐഡി സീരിയൽ അതിനേക്കാൾ 100 മടങ്ങ് മികച്ചതാണ്. ഞാൻ ഇതിന് ഒരു സ്റ്റാർ റേറ്റിംഗ് മാത്രമേ നൽകൂ'

ആളുകൾക്ക് അവസാന മുപ്പത് മിനിറ്റ് ഇഷ്ടപ്പെട്ടേക്കാം. കാരണം നായകന്റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നു. എല്ലാ പോലീസുകാരും അങ്ങനെ ചെയ്യില്ല. അതിനാൽ, പൊതുജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അത്തരം രംഗങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this story