നടനും സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

sharan

തമിഴ് നടനും സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി 11.30ഓടെ കെ കെ നഗറിൽ വെച്ചാണ് സംഭവം. സാലിഗ്രാം സ്വദേശിയായ പളനിയപ്പന്റെ കാർ ശരണിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരൺ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മദ്യലഹരിയിലാണ് പളനിയപ്പൻ കാർ ഓടിച്ചതെന്ന വിവരമുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Share this story