നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു

madhavan

നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു
നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ഗവേണിംഗ് കൗൺസിൽ ചെയർമാൻ സ്ഥാനവും മാധവൻ വഹിക്കും. മാധവന്റെ അനുഭവപരിചയം സ്ഥാപനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു

മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദി നമ്പി എഫക്ട് എന്ന ചിത്രത്തിന് നേരത്തെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിൽ നമ്പി നാരായണനായി വേഷമിട്ടതും മാധവനായിരുന്നു. 2000ൽ പുറത്തിറങ്ങിയ മണിരത്‌നം സിനിമ അലൈപായുതേ വഴിയാണ് മാധവൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 

Share this story