ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി; ടൈറ്റാനിക്കിലെ റോസിനെ പോലുണ്ടെന്ന് ആരാധകർ

ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി "ഒരു സ്ത്രീയുടെ ഹൃദയം രഹസ്യങ്ങളുടെ ആഴമേറിയ സമുദ്രമാണ്," എന്നാണ് ചിത്രങ്ങൾക്ക് അദിതി നൽകിയ അടിക്കുറിപ്പ്

മലയാള സിനിമയിലെ മുന്‍നിര നടിമാരിൽ ഒരാളാണ് അദിതി രവി. 'അലമാര' എന്ന ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ തുടക്കം. ഇന്ന് മലയാള സിനിമയില്‍ നായികയായും സഹനടിയായുമെല്ലാം സജീവമാണ് അദിതി

അദിതി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയൊരു ലോക്കറ്റുമണിഞ്ഞ് സോഫയിൽ കിടന്നു പോസ് ചെയ്യുന്ന അദിതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ടൈറ്റാനിക്കിലെ റോസിനെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. ജാക്ക് എവിടെ പോയി എന്നാണ് ചിലരുടെ ചോദ്യം.

ബിഗ് ബെന്‍ ആണ് അതിഥിയുടെ ഏറ്റവും പുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ഹണ്ട് എന്ന ചിത്രത്തിലും അദിതി ഉണ്ട്. ചിത്രത്തിലെ നായിക ഭാവനയാണ്.

Share this story