ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു

josephine

വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ചാപ്ലിന്റെ എട്ട് മക്കളിൽ മൂന്നാമത്തെയാളാണ് ജോസഫൈൻ. പിതാവിനൊപ്പം ലൈംലൈറ്റ് എത്ര ചിത്രത്തിൽ മൂന്നാം വയസ്സിലാണ് ജോസഫൈൻ സിനിമയിലേക്ക് എത്തുന്നത്. 

1972ൽ പുറത്തിറങ്ങിയ പിയർ പൗലോ പാസോളിനിയുടെ അവാർഡ് ചിത്രം ദി സെഞ്ച്വറി ടൈൽസ്, റിച്ചാർഡ് ബൽദൂച്ചിയൂടെ ലോഡർ ഡെസ് ഫേവ്‌സ്, എസ്‌കേപ് ടു ദി സൺ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ചാർളി, ആർതർ, ജൂലിയൻ, റോണറ്റ് എന്നിവർ മക്കളാണ്.
 

Share this story