ഡബ്ബിംഗിനിടെ കുഴഞ്ഞുവീണു; തമിഴ് നടൻ മാരിമുത്തു അന്തരിച്ചു
Sep 8, 2023, 17:40 IST

തമിഴ് നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ഇന്ന് ഡബ്ബിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടപളനിയിലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. രജനി കാന്ത് നായകനായി എത്തിയ ജയിലർ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അദ്ദേഹം ചെയ്തിരുന്നു
2008ൽ കണ്ണും കണ്ണും, 2014ൽ പുലിവാൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മണിരത്‌നം, വസന്ത്, സീമാൻ, എസ് ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്