പ്രശസ്ത തമിഴ് സിനിമാ താരം മയിൽ സ്വാമി അന്തരിച്ചു
Sun, 19 Feb 2023

തമിഴ് സിനിമാ താരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിയ താരമാണ് മയിൽസാമി. കോമഡി റോളുകളിലും ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്
ദൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കൺകളെ കൈത് സെയ് എന്ന ചിത്രത്തിന് മികച്ച കൊമേഡിയനുള്ള തമിഴ് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. സ്റ്റേജ് പെർഫോമർ, സ്റ്റാൻഡപ് കൊമേഡിയൻ, ടെലിവിഷൻ അവതാരകൻ, നാടക നടൻ എന്നീ രംഗങ്ങളിലും ശ്രദ്ധേയനായിട്ടുണ്ട്.