ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്‌സ് അന്തരിച്ചു

ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്‌സ് അന്തരിച്ചു. 90 വയസായിരുന്നു. കാലിഫോർണിയയിലെ വസതിയിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദി ഹിറ്റർ, ദ ബ്രദർ ഫ്രം അനദർ പ്ലാനറ്റ്, ഓസ് ദ ഗ്രേറ്റ് ആൻഡ് പവർഫുൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്

13ാം വയസ്സിൽ നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. 1974ൽ ദ ടേക്കിംഗ് ഓഫ് പെൽഹാം വൺ ടു ത്രീ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. ദ ബോഡി ഗാർഡ്, ദാറ്റ് തിംഗ് യു ഡു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ
 

Share this story