പത്ത് ദിവസം കൊണ്ട് 500 കോടിയും കടന്ന് ജയിലറിന്റെ തേരോട്ടം

jailer

ബോക്‌സോഫീസ് കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി രജനികാന്ത് ചിത്രം ജയിലർ പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ 514.25 കോടി രൂപയാണ് ജയിലർ നേടിയത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

തമിഴ്‌നാട്ടിലടക്കം ഭൂരിഭാഗം തീയറ്ററുകളിലും ഹൗസ് ഫുൾ ഷോയാണ് നടക്കുന്നത്. രജനികാന്തിനെ കൂടാതെ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്‌റോഫ് എന്നിവരുടെ സാന്നിധ്യവും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. വിനായകന്റെ അതിശക്തമായ വില്ലൻ കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.
 

Share this story