കളക്ഷൻ റെക്കോർഡുകൾ പിന്നിട്ട് ജയിലർ; ആറാം ദിനം തന്നെ 400 കോടി കടന്നു

തീയറ്ററുകളിൽ ശതകോടികൾ നേടി രജനികാന്ത് ചിത്രം ജിയിലർ വിജയകരമായി പ്രദർശനം തുടരുന്നു. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് ചിത്രത്തിന്റെ വിജയക്കുതിപ്പ്. ആഗോള വിപണിയിൽ ജയിലർ 400 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല പറയുന്നത്. ആറാം ദിവസം മാത്രം ചിത്രം നേടിയത് 64 കോടി രൂപയാണ്
തമിഴ്‌നാട്ടിൽ നിന്നു മാത്രം ചിത്രം ഇതുവരെ 150 കോടി നേടിക്കഴിഞ്ഞു. ആഗോള കളക്ഷൻ 400 കോടി കടന്നു. ആദ്യ ദിവസം 95.78 കോടി നേടിയ ചിത്രം രണ്ടാം ദിനം 56.24 കോടിയും മൂന്നാം ദിനം 68.51 കോടിയും സ്വന്തമാക്കി. നാലാം ദിനം കളക്ഷൻ വീണ്ടും റെക്കോർഡ് നേട്ടത്തിലെത്തി. 82.36 കോടി രൂപയാണ് നാലാം ദിനം നേടിയത്. അഞ്ചാം ദിനം 49.03 കോടിയും ആറാം ദിനം 64.27 കോടിയും നേടി. 416.19 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ
തീയറ്ററുകളിൽ ഹൗസ് ഫുൾ പ്രദർശനം തുടരുന്നതിനാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 500 കോടി പിന്നിടും. രണ്ട് വർഷത്തിന് ശേഷം തീയറ്ററിലെത്തുന്ന രജനികാന്ത് ചിത്രം ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാക്കൾ സൺ പിക്‌ചേഴ്‌സാണ്. അനിരുദ്ധിന്റെ സംഗീതമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.