സംസ്ഥാന ചലചിത്ര അവാർഡ്: മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് മികച്ച നടി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൗതം ഘോഷ് ചെയർമാനായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് കടുത്ത മത്സരമാണ് നടന്നത്. 154 സിനിമകളാണ് ജൂറി പരിഗണിച്ചത്. അവസാന റൗണ്ടിലെത്തിയത് 49 സിനിമകളാണ്.
മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കാണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. പുഴു, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപർവം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായി.
മികച്ച ചലചിത്ര ഗ്രന്ഥമായി സി എസ് വെങ്കിടേശ്വരന്റെ സിനിമയുടെ ഭാവനാദേശങ്ങൾ തെരഞ്ഞെടുത്തു. മികച്ച ചലചിത്ര ലേഖനമായി തെരഞ്ഞെടുത്തത് സാബു പ്രവിദാസിന്റെ ലേഖനമാണ്. മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് വിശ്വജിത്ത് എസും രാരിഷും അർഹരായി. ഇലവരശ്, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്നിവയാണ് ചിത്രങ്ങൾ
മികച്ച സംവിധായകൻ മഹേഷ് നാരായണൻ ചിത്രം അറിയിപ്പ്
മികച്ച കുട്ടികളുടെ ചിത്രം-പല്ലൊട്ടി 90 കിഡ്‌സ്
മികച്ച നവാഗത സംവിധായകൻ- ഷാഹിദ് കബീർ ചിത്രം ഇലവീഴാപൂഞ്ചിറ
മികച്ച ജനപ്രിയ സിനിമ-ന്നാ താൻ കേസ് കൊട്
നൃത്ത സംവിധാനം: ഷോബി പോൾരാജ് ചിത്രം തല്ലുമാല
ഡബ്ബിംഗ് ആർട്ടിസ്റ്റ് പോളി വിൽസൺ, ചിത്രം സൗദി വെള്ളക്ക
മികച്ച സ്വഭാവ നടൻ പി പി കുഞ്ഞികൃഷ്ണൻ, ചിത്രം ന്നാ താൻ കേസ് കൊട്
മികച്ച സ്വഭാവ നടി ദേവി വർമ, സൗദി വെള്ളക്ക
മികച്ച സംഗീത സംവിധാനം എം ജയചന്ദ്രൻ (പത്തൊമ്പതാം നൂറ്റാണ്ട്
മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം