മമ്മൂട്ടിയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാർഡിന് തുല്യമാണ്: കുഞ്ചാക്കോ ബോബൻ

kunchakko

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാർഡ് ലഭിച്ചതിന് തുല്യമാണെന്ന് കുഞ്ചാക്കോ ബോബൻ. ചില വിവാദങ്ങളുണ്ടായാലും സിനിമ മുന്നോട്ടുവെച്ച ആശയം കൃത്യമായി മനസ്സിലാക്കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അറിഞ്ഞോ അറിയാതെയോ അത്തരം മാർക്കറ്റിംഗ് സ്ട്രാറ്റർജികൾ സംഭവിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് കുഞ്ചാക്കോ ബോബൻ അർഹനായിരുന്നു. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.
 

Share this story