മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ആറാം തവണ; അവാർഡുകൾ വാരിക്കൂട്ടി 'ന്നാ താൻ കേസ് കൊട് '

53ാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടിയാണ്. ഇത് ആറാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് എട്ടാം തവണയും മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനെയും നടിയെയും തെരഞ്ഞെടുക്കാനായി കടുത്ത മത്സരമാണ് നടന്നതെന്ന് ജൂറി വിലയിരുത്തി. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് മികച്ച നടനുള്ള മത്സരം നടന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് വിൻസി, ദർശന, ദിവ്യപ്രഭ എന്നിവർ തമ്മിലായിരുന്നു മത്സരം
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പുരസ്‌കാരം നേടി. ന്നാ താൻ കേസ് കൊട് എന്ന സിനിമയാണ് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച തിരക്കഥകൃത്തായി രതീഷ് ബാലകൃഷ്ണ പൊതുവാൾ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ന്നാ താൻ കേസ് കൊട്. ഇതുകൂടാതെ മികച്ച പശ്ചാത്തല സംഗീതം(ഡോൺ വിൻസെന്റ്), മികച്ച സ്വഭാവ നടൻ(പിപി കുഞ്ഞികൃഷ്ണൻ), മികച്ച കലാ സംവിധായകൻ(ജ്യോതിഷ് ശങ്കർ), മികച്ച ശബ്ദമിശ്രണം(വിപിൻ നായർ), എന്നീ പുരസ്‌കാരങ്ങളും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ നിന്നുമാണ്