മോഹൻലാലിന്‍റെ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' ഷൂട്ടിങ് തുടങ്ങുന്നു

Movie

മോഹൻലാൽ നായകനാകുന്ന തെലുങ്ക് - മലയാളം ചിത്രം 'വൃഷഭ'യുടെ ഷൂട്ടിങ് ഈ മാസം അവസാനം ആരംഭിക്കും. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്‌ത കപൂറാണ് ചിത്രം നിർമിക്കുന്നത്.

എല്ലാ തലമുറകളെയും ആവേശം കൊള്ളിക്കാൻ കഴിയുന്ന ആക്ഷൻ എന്‍റർടെയ്‌നറായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമാകാനാണ് തയാറെടുപ്പ്. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

രണ്ടു ദിവസം മുൻപ് വൃഷഭ സിനിമയുടെ ഫോട്ടൊഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്‌ത കപൂർ മോഹൻലാലുമായി ചേർന്നു ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്.

Share this story