വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി വാർത്ത; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

Vijay

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. 2024 ദിപാവലി റിലീസായി ഇറങ്ങുന്ന വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമാകും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 

അതേസമയം വാർത്തകളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപകാലത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോയെന്ന ചർച്ച തമിഴ്‌നാട്ടിൽ സജീവമാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
 

Share this story