നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി; ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരും

നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി; ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരും

നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരും. തനിക്ക് വേണ്ടി ശ്രദ്ധയും  ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി അറിയിച്ചു.

ഒക്ടോബർ 20 ന് ജനഗണമന സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിരാജിന് പുറമേ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

 

Share this story