ബോളിവുഡിനെ പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായി തൂങ്ങിമരിച്ച നിലയിൽ

desai

ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 58 വയസായിരുന്നു. മുംബൈയിലെ സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ, ബുധനാഴ്ച രാവിലെ തുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നാലരയോടെയാണ് നിതിൻ ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റുഡിയോയിൽ മൃതദേഹം കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിതിൻ ദേശായി ആത്മഹത്യ ചെയ്തതെന്ന് കർജാത്തിൽ നിന്നുള്ള ബിജെപി എംഎൽഎ മഹേഷ് ബാൽഡി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ ഏറെ നാളായി വിഷമത്തിലായിരുന്നുവെന്നും ബാൽഡി പ്രതികരിച്ചു. മികച്ച കലാസംവിധായകനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയ വ്യക്തിയാണ് അദ്ദേഹം. 'ഹം ദിൽ ദേ ചുകേ സനം', 'ദേവദാസ്', 'ജോധ അക്ബർ', 'ലഗാൻ' എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

Share this story