ഹെൽമറ്റ് ധരിക്കാതെ ആരാധകന്റെ സ്‌കൂട്ടറിൽ കയറിയുള്ള യാത്ര; അമിതാഭ് ബച്ചനെതിരെ കേസെടുത്തു

bachan

മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇത് സംബന്ധിച്ച കാര്യം ട്വീറ്റ് ചെയ്തത്. 

ആരെന്ന് പോലും അറിയാത്ത ആരാധകന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. എന്നാൽ ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുവരുടെയും യാത്രയിൽ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് പോസ്റ്റിന് നേരിടേണ്ടി വന്നത്. ചിലർ  മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ബച്ചനെതിരെ കേസെടുത്തത്.
 

Share this story