തെന്നിന്ത്യൻ നടൻ ശരത് ബാബു അന്തരിച്ചു
Mon, 22 May 2023

ദക്ഷിണേന്ത്യൻ ചലചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നു. ഏറെക്കാലമായി ശാരീരികാവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു
220ഓളം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മലയാളത്തിലും നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, ധന്യ, ശരപഞ്ജരം, ഡെയ്‌സി, പ്രശ്‌നപരിഹാര ശാല തുടങ്ങിയ മലയാള സിനിമകളുടെ ഭാഗമായിരുന്നു.