ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്‍റേയും സിനിമാ വിലക്ക് നീക്കി

Movie

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുടെ സിനിമാ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രോഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫല തുകയിൽ ഇളവ് വരുത്താനും തീരുമാനിച്ചതോയെയാണ് നടപടി.

ശ്രീനാഥ് ഭാസി അധികമായി 2 സിനിമകൾക്കായി വാങ്ങിയ പണം ഘട്ടം ഘട്ടമായി തിരികെ നൽകുമെന്നും ഷൂട്ടിങ് സെറ്റുകളിൽ സമയത്തിന് എത്തുമെന്നും സംഘടനയ്ക്ക് രേഖാമൂലം എഴുതി നൽകിയെന്നാണ് സൂചന.

എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലായിരുന്നു ഷെനുമായുള്ള നിസഹകരണത്തിനു കാരണമായത്. സിനിമ സംഘടനകൾ നിസഹകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി ശ്രമിച്ചിരുന്നു. എന്നാൽ നിർമ്മാതാക്കളുമായുള്ള പ്രശനം പരിഹരിച്ച ശേഷം അപേക്ഷ പരിഗണിക്കാമെന്നായിരുന്നു അമ്മ അറിയിച്ചത്.

Share this story