സംവിധായകൻ സിദ്ധിഖിന്റെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ച് സൂര്യ, വീഡിയോ

sidhique

അന്തരിച്ച ചലചിത്ര സംവിധായകൻ സിദ്ധിഖിന്റെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ച് തമിഴ് സൂപ്പർ താരം സൂര്യ. സിദ്ധിഖിന്റെ കാക്കനാടുള്ള വീട്ടിലാണ് സൂര്യ എത്തിയത്. നിർമാതാവ് രാജശേഖറും സൂര്യക്കൊപ്പമുണ്ടായിരുന്നു. ബന്ധുക്കളോട് സംസാരിച്ച് കുറച്ച് നേരം വീട്ടിൽ ചെലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്

സൂര്യക്ക് തമിഴിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. സിദ്ധിഖ് അന്തരിച്ച ദിവസം വികാരനിർഭരമായ കുറിപ്പ് സൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2001ലാണ് ഫ്രണ്ട്‌സ് തമിഴിൽ റിലീസായത്. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 8നാണ് സിദ്ധിഖ് അന്തരിച്ചത്


 


 

Share this story