തമിഴ് നടൻ ആർ എസ് ശിവാജി അന്തരിച്ചു
Sep 2, 2023, 15:39 IST

തമിഴ് നടൻ ആർ എസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. നിരവധി സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൊലമാവ് കോകില, ധാരാളപ്രഭു, അൻപേ ശിവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കി മാനിലും അഭിനയിച്ചിട്ടുണ്ട്. നടനും നിർമാതാവുമായിരുന്ന എംആർ സന്താനത്തിന്റെ മകനാണ്.