മലയാളത്തിന്റെ നിറചിരി മാഞ്ഞു; ഇന്നസെന്റ് അന്തരിച്ചു

iinocent

നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്. അർബുദത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 750ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്

1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. മലയാളികൾക്ക് എന്നും ഓർമിക്കാനാകുന്ന നിരവധി കഥാപാത്രങ്ങൾ പതിറ്റാണ്ടുകൾ നീണ്ട അഭിനയസപര്യയിലൂടെ അദ്ദേഹം നൽകി. മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഇടത് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച അദ്ദേഹം എംപിയായും പ്രവർത്തിച്ചിട്ടുണ്ട്. 


 

Share this story