രണ്ടിലധികം തവണ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് 500 രൂപ പിഴ ചുമത്തി
Jul 12, 2023, 11:30 IST

ട്രാഫിക് നിയമം നിയമിച്ചതിന് തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം തവണ ട്രാഫിക് സിഗ്നൽ ലംഘിച്ചിരുന്നു. പനയൂർ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. ഇതിന് ശേഷം നീലാംഗരെയിലെ വസതിയിലേക്ക് പോകുകയായിരുന്ന വിജയ്ക്ക് പിന്നാലെ ആരാധകർ അനുഗമിച്ചിരുന്നു. ഇത് തടയാനാണ് വിജയ് ട്രാഫിക് നിയമം ലംഘിച്ച് മുന്നോട്ടുപോയത്
ട്രാഫിക് സിഗ്നലുകളിൽ താരത്തിന്റെ കാർ നിർത്താതെ പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിജയ്ക്ക് പിഴ ചുമത്തിയത്. വിജയ്‌ന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്നലെ ആരാധക സംഘടനയുടെ യോഗം താരം വിളിച്ചത്.