ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്‌കാരം ലഭിക്കൂ: വിവാദങ്ങളിൽ പ്രതികരിച്ച് ദേവനന്ദ

devananda

സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദക്ക് അവാർഡ് അർഹതപ്പെട്ടതാണെന്നും ദേവനന്ദയെ ഒഴിവാക്കിയതാണെന്നും തരത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രനടക്കമുള്ള ചിലർ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്‌കാരം നൽകാനാകൂ എന്ന മറുപടിയുമായി വിവാദങ്ങളെ തള്ളിപ്പറയുകയാണ് ദേവനന്ദ

മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നു. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ എന്നും ദേവനന്ദ പറഞ്ഞു. വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്.
 

Share this story