Muhibbin – മുഹിബ്ബീൻ
സ്വകാര്യതാ നയം (Privacy Policy)
Muhibbin ആപ്പ് Metrojournal Online LLP (കോഴിക്കോട്) ആണ് നടത്തുന്നത്. ആപ്പിന് അക്കൗണ്ടോ ലോഗിനോ ആവശ്യമില്ല; Google ലോഗിൻ ഐച്ഛികം മാത്രം.
- നിസ്കാര സമയത്തിന് GPS ഉപയോഗിച്ചാൽ സ്ഥലം നിങ്ങളുടെ ഫോണിൽ മാത്രം സൂക്ഷിക്കും; ഞങ്ങൾക്ക് അയക്കില്ല.
- നിങ്ങൾ നൽകുന്ന പേര്, തസ്ബീഹ് എണ്ണം, നിസ്കാര ട്രാക്കർ എന്നിവ ഫോണിൽ മാത്രം.
- കൂട്ടായ ദിക്ർ / ഖത്തം ഉപയോഗിക്കുമ്പോൾ മാത്രം: എണ്ണം, നിങ്ങൾ നൽകുന്ന പേര്, ഒരു ക്രമരഹിത ഉപകരണ നമ്പർ എന്നിവ ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കും. ഫോൺ നമ്പറോ ഇമെയിലോ എടുക്കില്ല.
- Google ലോഗിൻ (ഐച്ഛികം, Android): നിങ്ങൾ ലോഗിൻ ചെയ്താൽ മാത്രം Google നൽകുന്ന പേര്, ഇമെയിൽ, Google അക്കൗണ്ട് നമ്പർ എന്നിവ ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കും – ഫോൺ മാറിയാലും നിങ്ങളുടെ ബാഡ്ജ് തിരിച്ചുകിട്ടാൻ. പാസ്വേഡ് ഞങ്ങൾക്ക് കിട്ടില്ല.
- വാർത്താ ഇമെയിൽ: ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾ സ്വയം ടിക്ക് ചെയ്താൽ മാത്രം (ആദ്യം ടിക്ക് ഇല്ല) Metro Journal-ന്റെ പ്രധാന വാർത്തകൾ ദിവസം ഒരു ഇമെയിൽ. ഓരോ ഇമെയിലിലെയും "unsubscribe" ലിങ്കോ ആപ്പിലെ സ്വിച്ചോ വഴി എപ്പോഴും നിർത്താം. ഇമെയിൽ മറ്റാർക്കും കൊടുക്കില്ല, വിൽക്കില്ല.
- ഷെയർ ബാഡ്ജ്: ഓരോ ഫോണിനും ഒരു ഷെയർ കോഡ് ഉണ്ടാകും; നിങ്ങളുടെ ലിങ്ക് വഴി എത്ര പേർ ആപ്പ് ഇൻസ്റ്റാൾ ചെയ്തു എന്ന് എണ്ണാൻ മാത്രം. നിങ്ങൾ നൽകിയ പേര് ഈ മാസത്തെ ടോപ്പ് 10 ലിസ്റ്റിൽ കാണിച്ചേക്കാം.
- പ്രൊഫൈൽ ഫോട്ടോ നിങ്ങളുടെ ഫോണിൽ മാത്രം സൂക്ഷിക്കും; ഞങ്ങൾക്ക് അയക്കില്ല.
- സപ്പോർട്ട് പേയ്മെന്റുകൾ Google Play (Android) അല്ലെങ്കിൽ Apple App Store (iPhone) വഴി മാത്രം. കാർഡ് / UPI വിവരങ്ങൾ Google കൈകാര്യം ചെയ്യുന്നു; ഞങ്ങൾക്ക് കിട്ടില്ല. "എല്ലാ മാസവും" Play Store → Subscriptions-ൽ നിർത്താം.
- ഖുർആൻ ഓത്ത് ഇന്റർനെറ്റിൽ നിന്ന് (everyayah.com) കേൾപ്പിക്കുന്നു.
ബന്ധപ്പെടാൻ: metrojournalonline@gmail.com • +91 96455 86586
ഡാറ്റ നീക്കം ചെയ്യാൻ (Delete your data)
Google ലോഗിൻ ചെയ്തവർക്ക്: ആപ്പിൽ പ്രൊഫൈൽ → "എന്റെ അക്കൗണ്ട് (Google)" → "അക്കൗണ്ട് ഡിലീറ്റ് ചെയ്യുക" അമർത്തിയാൽ പേരും ഇമെയിലും ഉടനെ മായ്ക്കും.
- metrojournalonline@gmail.com എന്ന വിലാസത്തിലേക്ക് "Muhibbin – delete my data" എന്ന വിഷയത്തിൽ ഇമെയിൽ അയക്കുക, അല്ലെങ്കിൽ +91 96455 86586 എന്ന നമ്പറിൽ WhatsApp ചെയ്യുക. നിങ്ങൾ ഉണ്ടാക്കിയ കൂട്ടായ ദിക്ർ / ഖത്തം / ഈസാലുസ്സവാബ് / ദുആ ലിങ്കുകളുടെ കോഡ് ഉണ്ടെങ്കിൽ അതും ചേർക്കുക.
- 7 ദിവസത്തിനുള്ളിൽ ഞങ്ങളുടെ സെർവറിലുള്ള നിങ്ങളുടെ ക്രമരഹിത ഉപകരണ നമ്പർ, പേര്, നിങ്ങൾ എഴുതിയ ദുആ / ഈസാലുസ്സവാബ് വിവരങ്ങൾ, എണ്ണങ്ങൾ എന്നിവ നീക്കം ചെയ്യും. ഒന്നും സൂക്ഷിച്ചുവെക്കില്ല.
- ഫോണിൽ മാത്രമുള്ള വിവരങ്ങൾ (പേര്, ഫോട്ടോ, സ്ഥലം, തസ്ബീഹ് എണ്ണം, ട്രാക്കർ) ആപ്പ് അൺഇൻസ്റ്റാൾ ചെയ്താൽ തനിയെ ഇല്ലാതാകും.
English: Google sign-in is optional (Android); if you sign in we store the name, e-mail and Google account ID Google gives us, to restore your badge on a new phone. The daily Metro Journal news e-mail is sent only if you tick the (unticked) box; every mail has an unsubscribe link. Signed-in users can delete their account at once in the app (Profile → My account → Delete account). Otherwise, to delete your data, email metrojournalonline@gmail.com with the subject "Muhibbin – delete my data" (or WhatsApp +91 96455 86586), adding any group/khatm/esal/dua codes you created. Within 7 days we delete the random device ID, name, the texts you wrote and the counts linked to them from our server; nothing is kept. Data stored only on your phone is removed when you uninstall the app.
Metrojournal Online LLP, Saroja Arcade, Kozhikode, Kerala. Powered by Metro Journal. · Developed by Salahu