കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ചു
Nov 15, 2023, 17:10 IST

ജമ്മു കാശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരർ നുഴുഞ്ഞുകയറാൻ ശ്രമിച്ചതെന്ന് സൈന്യം അരിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സൈന്യം രണ്ട് എ കെ സീരീസ് റൈഫിളുകളും ആറ് പിസ്റ്റളുകളും നാല് ചൈനീസ് ഹാൻഡ് ഗ്രനേഡുകളും കണ്ടെത്തി.