ജമ്മു കാശ്മീരിലെ ബസ് അപകടം: മരണസംഖ്യ 36 ആയി ഉയർന്നു, 19 പേർക്ക് പരുക്ക്

jammu

ജമ്മു കാശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് 55 പേർ ബസിലുണ്ടായിരുന്നു

ബത്തോഡ-കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
 

Share this story