ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

acc
ജമ്മു കാശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. മരണസംഖ്യ ഉയരാനാണ് സാധ്യത. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്.
 

Share this story